Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P.S.Prasanth

നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്ക് പോ​ക​ട്ടെ; പി.​എ​സ്. പ്ര​ശാ​ന്തി​ന്‍റെ അ​റ​സ്റ്റ് രാ​ഷ്ട്രീ​യ പ്രേ​രി​ത​മ​ല്ലെ​ന്ന് ഇ.​പി. ജ​യ​രാ​ജ​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്തി​ന്‍റെ അ​റ​സ്റ്റി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​എം നേ​താ​വ് ഇ.​പി. ജ​യ​രാ​ജ​ൻ. അ​റ​സ്റ്റ് രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് ക​രു​തു​ന്നി​ല്ല. നി​യ​മം നി​യ​മ​ത്തിa​ന്‍റെ വ​ഴി​ക്ക് പോ​ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ഷ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫി​ന് ഒ​ന്നും മ​റ​ച്ചു​വെ​ക്കാ​നി​ല്ല. കേ​സി​ൽ അ​ന്വേ​ഷ​ണം കൃ​ത്യ​മാ​യ ദി​ശ​യി​ലാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​ത്. തെ​റ്റ് ചെ​യ്ത​വ​ർ ആ​രാ​യാ​ലും അ​വ​ർ​ക്കെ​തി​രെ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ന് രാ​വി​ലെ തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ല്‍ നി​ന്നാ​ണ് എ​സ്‌​ഐ​ടി സം​ഘം പ്ര​ശാ​ന്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പ്ര​ശാ​ന്തി​നെ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ലേ​ക്ക് എ​ത്തി​ച്ച് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Latest News

Corehub Up